
ചിറ്റൂർ: ചിറ്റൂർ ഗവ. കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിത വിദ്യാർത്ഥികൾക്കുള്ള അഞ്ചാമത് വീടിന്റെ തറക്കല്ലിടൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വി.കെ. അനുരാധ, പ്ലാറ്റിനം ജൂബിലി കൺവീനർ ഡോ. പി. മുരുകൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആകെ ഏഴ് വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. പനങ്ങാട്ടിരിയിൽ താമസിക്കുന്ന മുരുകന്റെ മകൾ വിനീതയ്ക്ക് വേണ്ടിയാണ് അഞ്ചാമത് വീട് നിർമ്മിക്കുന്നത്. കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം മൂന്നാംവർഷ വിദ്യാർത്ഥിയാണ് വിനീത. ചടങ്ങിൽ പ്ലാറ്റിനം ജൂബിലി കമ്മിറ്റി അംഗങ്ങളായ ഡോ. നിഷ മോൾ, രാമഭദ്രൻ, ഡോ. മനു ചക്രവർത്തി, ഓഫീസ് സൂപ്രന്റ്, മണികണ്ഠൻ എന്നിവർ സംസാരിച്ചു.