anumodhanam

ശ്രീകൃഷ്ണപുരം: തിരുവാഴിയോട് ഗവ. എൽ.പി സ്‌കൂളിൽ എൽ.എസ്. എസ്, ഉപജില്ലാ ശാസ്ത്രമേള, കായിക മേള വിജയികളെ അനുമോദിച്ചു. യോഗം കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ ഗംഗാധരൻ മഠത്തിൽ, വാർഡ് മെമ്പർ പി.ഗീത, പി.ടി.എ പ്രസിഡന്റ് വി.കണ്ണനുണ്ണി, സി.എ. രാമകൃഷണൻ, ഭാസ്‌കർ പെരുമ്പിലാവിൽ, എൻ.കൃഷ്ണപ്രസാദ്, ഒ.അരവിന്ദൻ എന്നിവർ സംസാരിച്ചു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് സമൂഹ ചർച്ച ക്ലാസിന് എ. രാജേഷ്നേതൃത്വം നൽകി.