
മണ്ണാർക്കാട്: 9 മുതൽ 12 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ മുന്നൊരുക്കങ്ങൾക്കായി ജില്ലയെ പ്രതിനിധീകരിക്കുന്ന മത്സരാർത്ഥികൾക്കായി സെമിനാറും ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ഉപജില്ലകൾക്കുള്ള ട്രോഫി വിതരണവും നടത്തി. കാണിക്കമാതാ കോൺവെന്റ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാ കിരണം ജില്ലാ കോഓർഡിനേറ്റർ ടി.ജയപ്രകാശ് അദ്ധ്യക്ഷനായി. നോഡൽ ഓഫീസർ പി.തങ്കപ്പൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിദ്ദീഖ് പാറോക്കോട്, വിവിധ ക്ലബ്ബ് സെക്രട്ടറിമാരായ ആർ. ശാന്തകുമാർ, കെ.ശശീധരൻ, എൻ.വിനോദ്, കെ.ആർ.ബിന്ദു, അജിത എന്നിവർ സംസാരിച്ചു. ജൂനിയർ സൂപ്രണ്ട് സി.കൃഷ്ണൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ഹമീദ് കൊമ്പത്ത് നന്ദിയും പറഞ്ഞു. മണ്ണാർക്കാട് നടന്ന ജില്ലാ ശാസ്‌ത്രോത്സവത്തിൽ 1028 പോയിന്റ് നേടി മണ്ണാർക്കാട് ഉപജില്ലയാണ് ഒന്നാം സ്ഥാനം നേടിയത്.1025 പോയിന്റോടെ തൃത്താല ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി.