goal

പാലക്കാട്: സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോർട്സ് കൗൺസിലും സംയുക്തമായി ഫുട്‌ബാൾ ലോകകപ്പ് ആവേശത്തോടൊപ്പം പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ കാമ്പെയിന് 11ന് തുടക്കമാകും. 11 മുതൽ 20 വരെ 10 ദിവസങ്ങളിലായി സംസ്ഥാനത്താകെ ഒരുലക്ഷം വിദ്യാർത്ഥികൾക്ക് കാമ്പെയിനിന്റെ ഭാഗമായി അടിസ്ഥാന ഫുട്‌ബാൾ പരിശീലനം നൽകും. 1000 പരിശീലന കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കുന്നത്.

പരിശീലനവും രീതിയും

കാമ്പെയിൻ ലക്ഷ്യം

10 ലക്ഷം ഗോളുകൾ

നവംബർ 20ന് ഖത്തറിൽ ലോക ഫുട്‌ബാൾ മാമാങ്കത്തിനു തുടക്കമാകുമ്പോൾ അതിന്റെ ആവേശം ഏറ്റെടുത്ത് കേരളത്തിലെ ആയിരം പരിശീലന കേന്ദ്രങ്ങളിൽ 1000 ഗോൾ വീതവും സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഗോളുകളും സ്‌കോർ ചെയ്യപ്പെടും. നവംബർ 20നും 21 നും കാമ്പെയിനിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോൾ പോസ്റ്റുകളിൽ പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതു സമൂഹവും ചേർന്ന് ഗോളുകൾ സ്‌കോർ ചെയ്യും.

20ന് ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് ആറ് വരെയും 21ന് രാവിലെ ഒൻപത് മുതൽ ഉച്ചക്ക് 12 വരെയുമാണ് ഗോളുകൾ സ്‌കോർ ചെയ്യുക. 10 ലക്ഷം ഗോളുകൾ നേടിക്കൊണ്ട് വൺ മില്യൺ ഗോൾ കാമ്പെയിന്റെ ആദ്യഘട്ടം സമാപിക്കും. 1000 സെന്ററുകൾക്കു പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ കായിക അക്കാഡമികൾ, ക്ലബ്ബുകൾ, വിദ്യാലയങ്ങൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ തുടങ്ങിയ കൂട്ടായ്മകളുടെ സഹകരണത്തോടെ അധിക പരിശീലന കേന്ദ്രങ്ങളെ കാമ്പെയിൻ ഉൾപ്പെടുത്തും.