
പാലക്കാട്: ആർ.എസ്.എസ് നേതാവായിരുന്ന ശ്രീനിവാസന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പിക്ക് വധഭീഷണി. നർക്കോട്ടിക്ക് ഡിവൈ.എസ്.പി അനിൽകുമാറിനാണ് കഴിഞ്ഞദിവസം രാത്രി വിദേശത്തുനിന്ന് ഫോണിലൂടെ വധ ഭീഷണിയെത്തിയത്. 'ശവപ്പെട്ടി തയ്യാറാക്കി വച്ചോളു' എന്നായിരുന്നു രാത്രി ഒൻപതരയ്ക്കു വന്ന കോളിലെ ഭീഷണി.
അതിനിടെ, കേസിലെ രണ്ടു പ്രതികൾ കൂടി അറസ്റ്റിലായി. പി.എഫ്.ഐ ഏരിയ പ്രസിഡന്റ് അൻസാർ, അഷറഫ് എന്നിവരാണ് അറസ്റ്റിലായത്.