meeting

അലനല്ലൂർ: പെൻഷൻകാർക്കുള്ള മെഡിസപ്പിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്നും വിലക്കയറ്റം തടയണമെന്നും കോട്ടോപ്പാടം പഞ്ചായത്ത് പെൻഷനേഴ്സ് ലീഗ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ. ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെകട്ടറി എ. യൂസഫ് മിശ്കാത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ. അബൂബക്കർ, മണ്ഡലം സെക്രട്ടറി എൻ. അബ്ദുൾ മജീദ് മുഹമ്മദ്, കെ. മുഹമ്മദ്, എൻ. ഹംസ, കെ. മൊയ്തീൻ, അബ്ദുസ്സലാം തുടങ്ങിയവർ പ്രസംഗിച്ചു.