
പാലക്കാട്: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ. ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. ചന്ദ്രൻ, പ്രൊഫ.എം. ഉണ്ണിക്കൃഷ്ണൻ, പി. പ്രീത, കെ.ടി. പുഷ്പവല്ലി നമ്പ്യാർ, വി.ആർ. കുട്ടൻ, എസ്. സൈലാവുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
15ന് ജില്ലാ തല ശില്പശാല ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടക്കും. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ് കുമാർ പഠന ക്ലാസ് ഉദ്ഘാടനം ചെയ്യും. ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കും. എല്ലാ നിയോജക മണ്ഡലം തലങ്ങളിലും ലഹരി വിരുദ്ധ സദസുകൾ സംഘടിപ്പിക്കും.