 
പാലക്കാട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര 15ന് നടക്കും. അറബിക്കടലിൽ 12 നോട്ടിക്കൽ മൈൽ (44 കി.മീ.) ദൂരമാണ് സഞ്ചരിക്കുക. രാവിലെ 10.30ന് പാലക്കാട് നിന്ന് പുറപ്പെട്ട് രാത്രി 12ന് തിരിച്ചെത്തും. എ.സി ലോ ഫ്ലോർ ബസിൽ കൊച്ചി ബോൾഗാട്ടി ജെട്ടിയിൽ എത്തിയാണ് കപ്പൽ യാത്ര. അഞ്ചിനും പത്തിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് 1999 രൂപയും പത്തിന് മുകളിൽ 3499 രൂപയുമാണ് ചാർജ്ജ്. സംഗീത വിരുന്നും വിഭവ സമൃദ്ധമായ ഭക്ഷണവും ഉൾപ്പെടും. പാലക്കാട് നിന്ന് ബോൾഗാട്ടി വരെയുള്ള യാത്രാ സമയത്തെ ഭക്ഷണ ചെലവ് യാത്രികർ വഹിക്കണം. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഫോൺ: 9947086128.