arrest

പാലക്കാട്: കെ.എസ്.ആർ.ടി.സി യാത്രയ്ക്കിടെ വനിതാ കണ്ടക്ടറെ അപമാനിച്ചയാളെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. യാക്കര സ്വദേശി കൃഷ്ണൻകുട്ടിയാണ് (58) പിടിയിലായത്. കാസർകോട് കേന്ദ്ര കൃഷിവിജ്ഞാപന കേന്ദ്രത്തിലെ ജീവനക്കാരനാണ്. ബുധനാഴ്ച കാസർകോട് നിന്ന് പാലക്കാട്ടേക്കുള്ള യാത്രയിലാണ് വനിതാ കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ചത്. തുടർന്ന് ഇയാളെ തടഞ്ഞുവച്ചു. കണ്ടക്ടർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.