fire

കൊല്ലങ്കോട്: എലവഞ്ചേരി കരിങ്കുളം മേലേ കരിപ്പായി മുരളീധരന്റെ വീടിന്റെ അടുക്കളയോട് ചേർന്ന ഓലഷെഡ് കത്തിനശിച്ചു. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കൊല്ലങ്കോട് ഫയർഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും അതിന് മുന്നേ അയൽവാസികൾ തീയണച്ചു. അടുക്കളയിലെ അലമാറ, മറ്റ് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, റവന്യു, പഞ്ചായത്ത്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. അടുപ്പിലെ കനലിൽ നിന്ന് തീപടർന്നതായാണ് പ്രാഥമിക നിഗമനം. ഗ്യാസ് സിലണ്ടറിൽ തീ പടർന്നെങ്കിലും റെഗുലേറ്റർ ഓഫാക്കിയിരുന്നതിനാൽ വൻദുരന്തം ഒഴിവായി. വ്യാഴാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം.