 
ചെർപ്പുളശ്ശേരി: ലോകകപ്പിന്റെ ലഹരിയിലാണ് നാടും നഗരവും. ലോകകപ്പിനെ വരവേറ്റ് ഇഷ്ട ടീമുകളുടെയും താരങ്ങളുടെയുമെല്ലാം ഫ്ളക്സുകളും കൊടിതോരണങ്ങളും കൊണ്ട് കവലകളും പാതയോരങ്ങളും നിറഞ്ഞു തുടങ്ങി. ലോകകപ്പിന്റെ ആവേശം പങ്കിടുകയാണ് ഇപ്പോൾ പാലക്കാട്- മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന തൂത പാലവും.
പാലത്തിന്റെ ഇരുവശങ്ങളിലുമായി അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ടീമുകളുടെ പതാകകളാണ് പാറിക്കളിക്കുന്നത്. ഇരു ടീമുകളുടെയും ആരാധകരാണ് പാലത്തിന്റെ കൈവരികളിൽ പതാകകളും ബോർഡുകളും വച്ചത്. മലപ്പുറം ജില്ലയിലെ ഫുട്ബാൾ ആവേശത്തിന്റെ കവാടം കൂടിയാവുകയാണ് ഇപ്പോൾ തൂത പാലം.