crime
പട്ടാമ്പിയിൽ മോഷണം നടന്ന സ്ഥാപനത്തിന്റെ പൂട്ട് തകർത്ത നിലയിൽ

പട്ടാമ്പി: നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം വർദ്ധിക്കുന്നു. മേലെ പട്ടാമ്പി- പാലക്കാട്‌ റോഡിലെ മനപ്പടിയിലും മഞ്ഞുങ്ങലിലുമായി രണ്ടിടത്ത് കഴിഞ്ഞ ദിവസം മോഷണം നടന്നു. സ്ഥാപനങ്ങളുടെ പൂട്ട് തകർത്താണ് കള്ളൻ അകത്ത് കയറിയത്.

മഞ്ഞളുങ്ങലിൽ ത്രീ സ്റ്റാർ എന്ന സ്ഥാപനത്തിൽ സൂക്ഷിച്ച 20,000 രൂപ കവർന്നു. രാവിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നതെന്ന് ഉടമകൾ പറഞ്ഞു. മനപ്പടിയിലെ ഡ്രീം ഹോം എന്ന സ്ഥാപനത്തിൽ നിന്ന് സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് അടക്കമുളള വസ്തുക്കളാണ് കൊണ്ടുപോയത്. പണം നഷ്ടപ്പെട്ടില്ല. മറ്റ് നാശനഷ്ടങ്ങൾ വരുത്തിവെച്ചതായും സ്ഥാപന ഉടമകൾ അറിയിച്ചു. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.