crime
രേഖകളില്ലാതെ കടത്തിയ 33 ലക്ഷം രൂപയുമായി പിടിയിലായ കൊല്ലം സ്വദേശി സംബാജി സട്ടു പാട്ടീൽ

വാളയാർ: തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ രേഖകളില്ലാതെ കടത്തിയ 33 ലക്ഷം രൂപയുമായി കൊല്ലം കുണ്ടറ സ്വദേശി സംബാജി സട്ടു പാട്ടീൽ (43) പിടിയിലായി. എക്‌‌സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പണം സഹിതം ഇയാളെ വാളയാർ പൊലീസിന് കൈമാറി. പരിശോധനയിൽ എക്‌‌സൈസ് ഇൻസ്പെക്ടർ എൻ.രാജേഷ്, പി.ഒ.മാരായ എം.ബി.രാജേഷ്, കെ.സി.മനോഹരൻ, ജി.പി.ഒ കെ.എൻ.സന്തോഷ്, സി.ഇ.ഒമാരായ പി.കെ.രാജേഷ്, പി.പി.പ്രദീപ്കുമാർ പങ്കെടുത്തു.