
ശ്രീകൃഷ്ണപുരം: സംസ്ഥാന സ്‌കൂൾ ഫുട്ബാൾ മേളയിൽ അണ്ടർ 17 ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എറണാകുളത്തെ പരാജയപ്പെടുത്തി ജേതാക്കളായി. എറണാകുളം, തൃശൂർ, കാസർകോട് ജില്ലകൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. ഒന്നാം സെമി ഫൈനലിൽ എറണാകുളം തൃശൂരിനെ ടൈബ്രേക്കറിൽ 7 - 6 ന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്.
രണ്ടാം സെമിയിൽ തിരുവനന്തപുരം കാസർഗോഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. ലൂസേഴ്സ് ഫൈനലിൽ തൃശൂർ കാസർഗോഡിനെ 4 - 0 ന് തോൽപിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി.