childrens-day

ശ്രീകൃഷ്ണപുരം: സെന്റ് ഡൊമിനിക്സ് സ്‌കൂളിൽ ശിശുദിനം ആഘോഷിച്ചു. ഫ്ളവേഴ്സ്‌ ടോപ് സിംഗർ ഫെയിം തീർത്ഥ സുഭാഷ് ഉദ്ഘാടനം ചെയ്തു. മദർ സുപ്പീരിയർ സിസ്റ്റർ മോളി ഒ.പി.അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജോയ്സി ഒ.പി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോസ്ന ഒ.പി, പി.ടി.എ പ്രിസിഡന്റ് അർച്ചനാ വാസുദേവൻ, മാസ്റ്റർ ആൽബിൻ സാജൻ, കുമാരി തനീഷ മെറിൻ, അഭിലാഷ് ടി.ആർ. സംസാരിച്ചു. തുടർന്ന് സ്‌കൂൾ കാന്റീൻ ഉദ്ഘാടനവും അദ്ധ്യാപകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.