college
കുളപ്പുള്ളി ഐ.പി.ടി ആന്റ് ഗവ.പോളിടെക്നിക്കിലെ തേനീച്ചക്കൂടുകൾ അബ്ബാസ് കൈപ്പുറം നീക്കം ചെയ്യുന്നു.

ഷൊർണൂർ: ഗവ.പോളിടെക്നിക്ക് കോളേജ് കെട്ടിടത്തിലെ സൺ ഷേയ്ഡിന് മുകളിലെ അഞ്ച് വലിയ തേനീച്ച കൂടുകൾ പാമ്പ് പിടുത്തത്തിൽ ശ്രദ്ധേയനായ പട്ടാമ്പി കൈപ്പുറം അബ്ബാസ് എത്തി വിദഗ്ദ്ധമായി നീക്കം ചെയ്തു. ഇന്നലെയാണ് തേനീച്ച കൂടുകൾ നീക്കം ചെയ്തത്.

വർഷങ്ങളായി ഇത്തരം വിഷയങ്ങളിൽ പരിചയ സമ്പത്തുള്ള വ്യക്തിയാണ് അബ്ബാസ്. കൂട്ടമായുള്ള തേനീച്ചകളുടെ കുത്തേറ്റാൽ മനുഷ്യന് മരണം വരെ സംഭവിക്കാറുണ്ട്. പാലക്കാട് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഫ്ളാറ്റിൽ വന്നുകൂടിയ കൂട് ഇളകി തേനീച്ച കുത്തി രണ്ടുപേർ മരണപ്പെട്ട സംഭവമുണ്ടായത്. പരുന്ത്, കുയിൽ എന്നിവ കൂട് റാഞ്ചുമ്പോഴും കാറ്റത്ത് കൂട് തകർന്നാലും തേനീച്ചകളിളകി ആക്രമണകാരികളാവും.