 
തസ്രാക്ക്: കൊടുമ്പ് തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിലെ അറബിക്കുളം നവീകരിക്കാൻ എ.പ്രഭാകരൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം അനുവദിച്ചു. കുളത്തിന് ചുറ്റുമതിലും കൽപ്പടവുകളും ഒരുക്കും. ചുറ്റു മതിലിൽ ഖസാക്കിന്റെ ഇതിഹാസം നോവലിലെ കഥാപാത്രങ്ങൾക്ക് കലാകാരന്മാർ ജീവൻ നൽകും.
കുളത്തിന് സമീപം ഇരിപ്പിടങ്ങളും നിർമ്മിക്കും. തലമുറകൾ, ഖസാക്കിന്റെ ഇതിഹാസം, പ്രവാചകന്റെ വഴി എന്നീ നോവലുകളെ ആസ്പദമാക്കി പവിലിയനും നിർമ്മിക്കും. ടെൻഡർ നടപടി ഉടൻ ആരംഭിക്കുമെന്നും മാർച്ചിൽ നവീകരണം പൂർത്തിയാകുമെന്നും എം.എൽ.എ അറിയിച്ചു.