 
ഒറ്റപ്പാലം: നഗരസഭയിലെ 25-ാം വാർഡിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് മുപ്പതോളം കുടുംബങ്ങൾക്കുള്ള വഴി റെയിൽവേ മതിൽ കെട്ടി അടക്കാനൊരുങ്ങുന്നു. ഇവിടേക്കുള്ള പ്രധാന വഴി റെയിൽവേ ലൈൻ ക്രോസ് ചെയ്താണുള്ളത്. റെയിൽവേ ഈ വഴി അടയ്ക്കാനുള്ള ശ്രമം നടത്തുന്നതായി പരിസരവാസികൾ പറയുന്നു.
ഇന്നലെ ഒറ്റപ്പാലത്തെത്തിയ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പിയുമായ രാധ മോഹൻദാസ് അഗർവാൾ പ്രശ്നത്തിൽ ഇടപെട്ട് സ്ഥലം സന്ദർശിച്ച് നാട്ടുകാരിൽ നിന്ന് വിവരം ശേഖരിച്ചു. റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹാരശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വേണുഗോപാൽ, മദ്ധ്യമേഖല സെക്രട്ടറി ശങ്കരൻകുട്ടി, എസ്.ടി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പ്രമോദ് കുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനൂപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.