nelliyampathy

നെ​ല്ലി​യാ​മ്പ​തി: മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ് സ​ഞ്ചാ​രി​ക​ളെ വ​ല​യ്ക്കു​ന്നു. സീ​സ​ൺ ആ​രം​ഭി​ച്ച​തോടെ ദിനംപ്രതി ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ശനി, ഞായർ ദിവസങ്ങളിൽ.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളോ വി​ശ്ര​മ​മു​റി​ക​ളോ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. നൂ​റ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് അ​ധീ​ന​ത​യി​ലു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളും വി​ശ്ര​മ​മു​റി​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. സീ​സ​ണി​ൽ സ്വ​കാ​ര്യ റി​സോ​ർ​ട്ടു​ക​ളിൽ പൊ​തു​വേ മു​റി​ക​ൾ കി​ട്ടാ​ൻ പ്ര​യാ​സ​മാ​ണ്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് മു​റി​ക​ൾ ല​ഭ്യ​മാ​വു​ക. ഗ​വ. ഓ​റ​ഞ്ച് ഫാ​മി​നോ​ട​നു​ബ​ന്ധി​ച്ച് സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നും മ​റ്റും മു​റി​ക​ൾ മു​മ്പ് ല​ഭ്യ​മാ​യി​രു​ന്നു. അ​ടു​ത്തി​ടെ ഇ​വ അ​റ്റ​കു​റ്റ​പ്പ​ണി​​ക്കാ​യി അ​ട​ച്ചു.

പരസ്പരം പഴിചാരി അധികൃതർ

സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മ്മി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ലും വ​നം വ​കു​പ്പി​ന്റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ക്കോ ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും സൗ​ക​ര്യ​ങ്ങ​ളേ​ർ​പ്പെ​ടു​ത്താ​ൻ വ​നം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് നീ​ക്കമി​ല്ല. സൗ​ക​ര്യ​ങ്ങ​ളേ​ർ​പ്പെ​ടു​ത്താ​ൻ ത​ങ്ങ​ൾ​ക്ക് ചു​മ​ത​ല​യി​ല്ലെ​ന്നാ​ണ് വ​നം അ​ധി​കൃ​ത​രു​ടെ പ​ക്ഷം. അ​ധി​കൃ​ത​ർ പ​ര​സ്പ​രം പ​ഴി​ചാ​രു​ന്ന​തോ​ടെ പ്രാ​ഥ​മി​കാ​വ​ശ്യ​ം പോ​ലും നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ന​ട്ടം​ തി​രി​യു​ക​യാ​ണ് സ​ഞ്ചാ​രി​ക​ൾ.