
പാലക്കാട്: റവന്യൂ ജില്ലാ സ്കൂൾ കായിക മേള 20, 21, 22 തീയ്യതികളിൽ ഗവ.മെഡിക്കൽ കോളേജ് മൈതാനത്ത് നടക്കും. 20ന് രാവിലെ 9.30ന് കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെ മേളയ്ക്ക് തുടക്കമാകും. തുടർന്ന് ഒളിമ്പ്യൻ എം.ശ്രീശങ്കർ ദീപശിഖ തെളിയിക്കും. വി.കെ.ശ്രീകണ്ഠൻ എം.പി മേള ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ പ്രിയ അജയൻ അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ മുഖ്യാതിഥിയാകും. 22ന് വൈകിട്ട് സമാപന സമ്മേളനം എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ഉപാദ്ധ്യക്ഷൻ ഇ.കൃഷ്ണദാസ് അദ്ധ്യക്ഷനാകും.
12 സബ് ജില്ലകളിൽ നിന്ന് 2612 മത്സരാർത്ഥികൾ മേളയിൽ പങ്കെടുക്കും. പോൾവാൾട്ട് മത്സരം ഇന്ന് രാവിലെ ഒമ്പതിന് പറളി എച്ച്.എസ്.എസിൽ നടക്കും. മറ്റു മത്സരയിനങ്ങൾ മെഡിക്കൽ കോളേജ് മൈതാനത്താണ് നടക്കുക. 96 വ്യക്തിഗത മത്സരങ്ങളും പത്ത് റിലേ മത്സരങ്ങളും നടക്കും.
മെഡിക്കൽ കോളജിന് സമീപമുള്ള ഐ.ടി.ഐ കെട്ടിടത്തിൽ കുട്ടികൾക്ക് ഭക്ഷണവും താത്കാലിക ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലും പ്രാഥമിക സൗകര്യം ഉറപ്പാക്കും.