
ചിറ്റൂർ: തകർന്നു കിടക്കുന്ന ആർ.വി.പി പുതൂർ റോഡ് നേരെയാക്കാത്തതിൽ ബി.ജെ.പി പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിക്കുകയും തകർന്ന കുഴികളിൽ മണ്ണിട്ട് മൂടുകയും ചെയ്തു. കൊഴിഞ്ഞാമ്പാറ ആർ.വി.പി പുളുർ റോഡിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴികളിൽ നിരവധി അപകടങ്ങൾ പതിവായതോടെയാണ് ബി.ജെ.പി പ്രവർത്തകർ രംഗത്ത് വന്നത്. രണ്ട് യൂണിറ്റ് ക്വാറി വേസ്റ്റ് ഇട്ടാണ് കുഴികൾ മൂടിയത്.
ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് പി.ലോകനാഥൻ, മണ്ഡലം സെക്രട്ടറി എസ്.ജ്ഞാനകുമാർ, എം. ശെൽവരാജ്, ടി.ശബരിഗിരി, കെ.ഹരിദാസ്, എ.വാസു, കെ.ഗിരി, വി.മാണിക്കരാജ് എന്നിവരുടെ നേതൃത്വം നൽകി.