meeting

പാലക്കാട്: ലോക ഭിന്നശേഷി ദിനാചരണം ഡിസംബർ മൂന്നിന് ധോണി ലീഡ് കോളേജിൽ നടക്കും. രാവിലെ 9ന് ജില്ലാ കളക്ടർ മൃൺമയി ജോഷി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഭിന്നശേഷിക്കാരുടെ കലാ മത്സരങ്ങൾ നടക്കും. 15 വയസിന് താഴെയുള്ളവർ, 15നും 25നും ഇടയിലുള്ളവർ, 25 വയസിന് മുകളിലുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം.

ഒരാൾക്ക് പരമാവധി മൂന്ന് മത്സരങ്ങളിൽ പങ്കെടുക്കാം. മെഡിക്കൽ ബോർഡിന്റെ ഭിന്നശേഷി സർട്ടിഫിക്കറ്റ്, യു.ഡി.ഐ.ഡി കാർഡ് എന്നിവ ഉള്ളവർക്ക് നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി മത്സരത്തിൽ പങ്കെടുക്കാം. ലളിത ഗാനം, കവിത ചൊല്ലൽ, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, മിമിക്രി, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, ഫാൻസി ഡ്രസ് എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക. വൈകിട്ട് നാലിന് സമാപന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. വി.കെ.ശ്രീകണ്ഠൻ എം.പി, എ.പ്രഭാകരൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ തുടങ്ങിയവർ പങ്കെടുക്കും.

പങ്കെടുക്കുന്നവർക്ക് സൗജന്യ യാത്ര

ധോണി ലീഡ് കോളേജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന ഭിന്നശേഷി വിഭാഗക്കാർക്ക് ഐ.ഡി കാർഡിന്റെ അടിസ്ഥാനത്തിൽ അന്നേ ദിവസം സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

ജില്ലയിൽ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കളകട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ ആർ.ആർ.ഡെപ്യൂട്ടി കളകടർ വി.ഇ.അബ്ബാസ്, സാമൂഹിക നീതി ജില്ലാ ഓഫീസർ ഷെരീഫ് ഷൂജ, ഭിന്നശേഷി സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.