പറളി: എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയൻ ശാഖാ ഭാരവാഹികളുടെ യോഗം പ്രസിഡന്റ് എടത്തറ രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ എടത്തറ ഗുരുമന്ദിരത്തിൽ ചേർന്നു. സൈബർ സേന സീനിയർ ജില്ലാ വൈസ് ചെയർമാൻ പ്രശാന്ത് ചാത്തംകണ്ടം, യോഗം ഡയറക്ടർമാരായ സുരേഷ് കളത്തിൽ, സുമേഷ് ചാത്തംകുളം എന്നിവർ റിപ്പോർട്ടവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ കെ.വി.രാമകൃഷ്ണൻ, വനിതാസംഘം പ്രസിഡന്റ് സുശീല ഉണ്ണികൃഷ്ണൻ, സെക്രട്ടറി ശഷിജ, യോഗം ഡയറക്ടർ ടി.സി.സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ സംസാരിച്ചു.