
മണ്ണാർക്കാട്: ഏഴുവയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബന്ധുവിന് 15 വർഷം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷ. കല്ലടിക്കോട് വാലിക്കോട് നെല്ലറോഡ് വീട്ടിൽ അബ്ദുൾ ഖാദറിനെയാണ് (50) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. പിഴസംഖ്യ ഇരയ്ക്ക് നൽകാനും വിധിയിലുണ്ട്. 2021ൽ നടന്ന സംഭവത്തിൽ കല്ലടിക്കോട് സബ് ഇൻസ്പെക്ടറായിരുന്ന ഡോമിനിക് ദേവരാജാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എസ്.നിഷ വിജയകുമാർ ഹാജരായി.