പാലക്കാട്: ഓയിസ്ക- മിൽമ ഗ്രീൻ ക്വസ്റ്റ് 2022 സംസ്ഥാനതല ഫൈനൽ മത്സര വിജയികൾക്കുള്ള അവാർഡ് മന്ത്രി കെ.കൃഷ്ണൻകുട്ടി വിതരണം ചെയ്തു. ഭാരത് മാതാ സ്കൂളിൽ നടന്ന ചടങ്ങിൽ എ.പ്രഭാകരൻ എം.എൽ.എ അദ്ധ്യക്ഷനായി. മിൽമ ചെയർമാൻ കെ.എസ്.മണി മുഖ്യാതിഥിയായി.
തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ സിദ്ധാർഥ് കുമാർ ഗോപാൽ, നകുൽ ശ്യാം എന്നിവരുടെ ടീം ഒന്നാംസ്ഥാനം നേടി. മഞ്ചേശ്വരം എസ്.എ.ടി.എസ് സ്കൂളിലെ കെ.പി.പൂജാലക്ഷ്മി, എ.അഭിനിവേശ് ടീമിനാണ് രണ്ടാംസ്ഥാനം. ക്വിസ് മത്സരം പ്രിൻസിപ്പൽ ഫാ.ഫിലിപ്സ് പനക്കൽ ഉദ്ഘാടനം ചെയ്തു. ഓയിസ്ക സംസ്ഥാന സെക്രട്ടറി ഡോ.എൻ.ശുദ്ധോദനനെയും ക്വിസ് മാസ്റ്റർ സുനിൽ ദേവ് ദത്തിനേയും ആദരിച്ചു.