kpsta

പാലക്കാട്: ജില്ലാ സ്കൂൾ കായികമേളയിൽ ഇന്നലെയും ട്രാക്കിൽ പ്രതിഷേധവുമായി അദ്ധ്യാപകർ. കോട്ടയത്ത് പ്രധാനാദ്ധ്യാപക സ്ഥാനത്ത് നിന്ന് റിവേർഷൻ നൽകാത്തതിൽ മനംനൊന്ത് അദ്ധ്യാപക ശ്രീജ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് സർക്കാറിനെതിരെ കെ.പി.എസ്.ടി.എ പ്രതിഷേധിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി എസ്.തെക്കേതിൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബി.സുനിൽകുമാർ, എം.ശശികുമാർ, കെ.ഷംസുദ്ദീൻ, ജയിംസ് തോമസ്, വി.രാജീവ്, എം.ശ്രീജിത്ത്, ജി.മുരളീധരൻ, ബിജു വർഗീസ്, രമേഷ് പാറപ്പുറം, എസ്.സുധീഷ് സംസാരിച്ചു.