പാലക്കാട്: ജില്ലാ സ്കൂൾ കായികമേളയിൽ തുടർച്ചയായ രണ്ടാംദിവസവും സ്വർണ മെഡൽ നേടി പറളി എച്ച്.എസ്.എസിലെ എം.നിരഞ്ജൻ. ആദ്യ ദിനത്തിൽ സീനിയർ ആൺ വിഭാഗത്തിൽ ഡിസ്കസ് ത്രോയിലും രണ്ടാം ദിനമായ ഇന്നലെ ഹാമർ ത്രോയിലും സ്വർണം കരസ്ഥമാക്കി.
പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർത്ഥിയായ നിരഞ്ജൻ സ്കൂൾ യൂത്ത് മീറ്റിൽ ഹാമർ ത്രോയിൽ റെക്കോഡിട്ടിട്ടുണ്ട്. സംസ്ഥാന മീറ്റിൽ ഡിസ്കസ് ത്രോയിൽ വെങ്കലവും നേടിയിട്ടുണ്ട്. പറളി സ്വദേശിയായ കെ.എ.മണികണ്ഠൻ- വി.ശശികല ദമ്പതികളുടെ മകനാണ്. സഹോദരൻ: പ്രണവ്.