muthuraj
മുത്തുരാജ്

പാലക്കാട്: കാസർകോട് സ്വദേശിയായ മുത്തുരാജ് പാലക്കാട് ജില്ലാ കായിക മേളയിൽ സീനിയർ വിഭാഗത്തിൽ അഞ്ച് കി.മീ നടന്നുകയറിയത് സ്വർണത്തിലേക്ക്. കല്ലടി എച്ച്.എസ്.എസിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായ മുത്തുരാജ് ചീമേനി സ്വദേശികളായ ശേഖരൻ- മേരി ദമ്പതികളുടെ മകനാണ്.

മുത്തുരാജിന്റെ കുടുംബവും കായിക പ്രതിഭകളാണ്. ഏട്ടൻ ശിവൻ നടത്ത മത്സരത്തിൽ യൂണിവേഴ്സിറ്റി ചാമ്പ്യനാണ്. മറ്റു സഹോദരങ്ങളായ മൂർത്തി സൗത്ത് സോൺ നാഷൻസിൽ വിജയിയും മുത്തു ജില്ലാ ഫുട്ബാൾ പ്ലയറുമാണ്. സഹോദരി കൃഷ്ണപ്രിയ സബ് ജൂനിയർ വിഭാഗം ഓട്ടമത്സരത്തിൽ താരമാണ്.