പാലക്കാട്: ജില്ലാ സ്കൂൾ കായിക മേളയിൽ മത്സരിച്ച നാല് ഇനങ്ങളിലും സ്വർണം നേടി മുണ്ടൂർ എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിനിയായ ആർ.രുദ്ര താരമായി. 1500, 3000 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനത്തിന് പിന്നാലെ ഇന്നലെ നടന്ന 800 മീറ്ററിലും ജൂനിയർ പെൺകുട്ടികളുടെ 4x400 മീറ്റർ റിലേയിലും സ്വർണം നേടി.
ഇന്റർ ക്ലബ്ബിൽ 1500ൽ സ്വർണം നേടിയപ്പോൾ സംസ്ഥാന അമച്ച്വർ മീറ്റിൽ 3000ൽ വെള്ളിയും നേടി. മാത്രമല്ല 2021ൽ നടന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക്സിൽ 1500ൽ സ്വർണം നേടി. മുണ്ടൂർ വഴുക്കംപ്പാറ രാധാകൃഷ്ണൻ- പി.വി.സിന്ധു ദമ്പതികളുടെ മകളാണ്.