
വടക്കഞ്ചേരി: സി.പി.ഐ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ കിഴക്കഞ്ചേരി കളവപ്പാടം കെ.വി.ശ്രീധരൻ (73) നിര്യാതനായി. ആലത്തൂർ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗമാണ്. സി.പി.ഐ ജില്ലാ എക്സികുട്ടീവ് അംഗം, ആലത്തൂർ മണ്ഡലം സെക്രട്ടറി, കിസാൻ സഭ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കിഴക്കഞ്ചേരി പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: കെ.ആർ.മണി, രഞ്ജിനി.