ഷൊർണൂർ: ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന ഗോൾ ചലഞ്ച് നഗരസഭാദ്ധ്യക്ഷൻ എം.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി.കെ.ബഷീർ അദ്ധ്യക്ഷനായി. സ്ഥിരസമിതി അദ്ധ്യക്ഷൻ കെ.എം.ലക്ഷ്മണൻ, പി.ടി.എ വൈസ് പ്രസിഡന്റ് രാമദാസ്, എസ്.ബാലസുബ്രഹ്മണ്യൻ, സൂപ്രണ്ട് കെ.വി.ജയലക്ഷ്മി സംസാരിച്ചു. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഗോൾ ചലഞ്ച്, ഫ്ളാഷ് മോബ്, ഫുട്‌ബാൾ ക്വിസ് എന്നിവ നടത്തി. 30 കിലോ ഭാരവും ആറടി വലുപ്പവുമുള്ള ഫുട്‌ബാൾ മാതൃകയും നിർമ്മിച്ചിരുന്നു.