പാലക്കാട്: നബാഡിന്റെ സഹായത്തോടെ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന ലൈവ് ലിഹുഡ്സ് ആന്റ് എന്റർപ്രൈസ് ഡെവലെപ്പ്മെന്റ് ജില്ലാതല പ്രോഗ്രാം എൻ.എസ്.എസ് യൂണിയൻ മന്ദിരത്തിൽ ഡയറക്ടർ ബോർഡംഗം പി.നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.കെ.മേനോൻ അദ്ധ്യക്ഷനായി. രജിസ്ട്രാർ പി.എൻ.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.ശശികുമാർ, കെ.സനൽകുമാർ, പി.വി.ശശിധരൻ നായർ, രമേഷ് വേണുഗോപാൽ, രാജേഷ് കെ.അലക്സ്, എം.ദണ്ഡപാണി പങ്കെടുത്തു.