mannarkad
ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് വി.കെ.ശ്രീകണ്ഠൻ എം.പി തറക്കല്ലിടുന്നു

മണ്ണാർക്കാട്: നഗരസഭ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് വി.കെ.ശ്രീകണ്ഠൻ എം.പി തറക്കല്ലിട്ടു. നഗരസഭാദ്ധ്യക്ഷൻ സി.മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി.

മുക്കണ്ണംപാലത്തിന് സമീപമാണ് 2021-22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രി നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ താഴെ പാർക്കിംഗ്, ഒന്നാം നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാർഡുകൾ, കാത്തിരിപ്പ്, പരിശോധനാ മുറികൾ, ഫാർമസി തുടങ്ങിയവയുണ്ടാകും. റോഡിൽ നിന്ന് രണ്ടുനിലകളിലേക്കും നേരിട്ട് പ്രവേശിക്കാം. 1.95 കോടി ചെലവ് പ്രതീക്ഷിക്കുന്ന ആശുപത്രി നിർമ്മാണ ചുമതല സർക്കാർ അംഗീകൃത ഏജൻസിയായ സിൽക്കിനാണ്.