swami
കല്ലേക്കുളങ്ങര ശിവാനന്ദാശ്രമത്തിൽ നടന്ന സ്വാമി നിത്യാനന്ദ സരസ്വതി ജയന്തി ആഘോഷം.

അകത്തേത്തറ: കല്ലേക്കുളങ്ങര ശിവാനന്ദാശ്രമം മഠാധിപതിയായിരുന്ന സ്വാമി നിത്യാനന്ദസരസ്വതി ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഗണപതിഹോമം, വിഷ്ണുസഹസ്രനാമജപം, ഭാഗവത പാരായണം, ഭജന, സേവാസമ്മേളനം എന്നിവ നടന്നു. ശിവാനന്ദ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ആംബുലൻസിന്റെ താക്കോൽ സ്വരൂപാനന്ദ സരസ്വതി, വിഷ്ണുപ്രിയാനന്ദ, ട്രസ്റ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് സേവാഭാരതിക്ക് കൈമാറി. പ്രസാദഊട്ടും ഉണ്ടായിരുന്നു.

ആചാര്യസംഗമത്തിൽ നല്ലേപ്പിള്ളി നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി, ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ചെറുശ്ശേരി വിവേകാനന്ദ സേവാകേന്ദ്രം മഠാധിപതി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജ് റിട്ട.പ്രിൻസിപ്പൽ വി.ബി.പണിക്കർ, വിപിൻ ചന്ദ്രൻ സംസാരിച്ചു.

ഗുരുവന്ദനത്തിൽ ഡോ.ഉമാ സംഗമേശ്വരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ.സുരേഷ്‌കുമാർ, വാർഡംഗം സുജിത്ത്, ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് രാമചന്ദ്രൻ സംസാരിച്ചു. മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്ന് ഗുരുപാദുക പൂജ നടന്നു.