sndp-keralassery

കേരളശ്ശേരി: ശ്രീനാരായണ കോളേജിൽ വിദ്യാർത്ഥികൾക്കും മറ്റ് തൊഴിലന്വേഷകർക്കുമായി ആരംഭിച്ച പി.എസ്.സി /യു.പി.എസ്.സി പരീക്ഷാ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ ഉദ്ഘാടനം ചെയ്തു. എസ്.എൻ.വി.എം ട്രസ്റ്റ് ചെയർമാൻ എം.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഫെബിൻ റെഹ്മാൻ, വാർഡംഗം വി.ഷാജിത, പ്രിൻസിപ്പൽ ഡോ.സി.രാധാകൃഷ്ണൻ, പി.എസ്.സി പരിശീലകനായ കെ.രാജേഷ്, ട്രസ്റ്റ് കൺവീനർ സുരേഷ് കളത്തിൽ, വൈസ് ചെയർമാൻ ആർ.ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർ ടി.സി.സുരേഷ് ബാബു, വൈസ് പ്രിൻസിപ്പാൾ പി.എസ്.ധന്യ, അസി. പ്രൊഫസർമാരായ പി.സജിത്ത്, കെ.എസ്.പ്രീജ സംസാരിച്ചു.