cpy-vineetha-smrithi

ചെർപ്പുളശ്ശേരി: കയിലിയാട് എ.നാരായണമേനോൻ സ്മാരക ജനകീയ വായനശാല വിനീത സ്മൃതി കാവ്യപുരസ്‌കാരം ഇ.കെ.ലിയ മുഹമ്മദിന് ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിച്ചു. എം.ആർ.ആർച്ച, അഗ്നി ആഷിക്ക്, എം.എസ്.അഖീഷ്, നിബിൻ കള്ളിക്കാട്, എം.അഞ്ജലി എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. കുട്ടികളുടെ രചനാസമാഹാരം കനലിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഇ.ചന്ദ്രബാബു അദ്ധ്യക്ഷനായി. ഡോ.വിജു നായരങ്ങാടി വിനീത സ്മൃതിപ്രഭാഷണം നടത്തി. ഡോ.സി.പി.ചിത്രഭാനു, വായനശാല സെക്രട്ടറി എ.ചന്ദ്രമോഹനൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ.മോഹനൻ, പി.എം.നാരായണൻ, കെ.മനോഹരൻ, എം.വി.രാജൻ, എൻ.മനോജ്, പി.കെ.അനിൽകുമാർ, പി.സുനന്ദ, പി.വിശ്വനാഥൻ, കെ.ഉമാറാണി, പി.വി.സുമ, കെ.പ്രീത, വി.രതീഷ്, കെ.കൃഷ്ണൻകുട്ടി സംസാരിച്ചു.