
പാലക്കാട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 27ന് പൈതൃക യാത്ര സംഘടിപ്പിക്കും. അഞ്ചുവിളക്കിൽ നിന്ന് രാവിലെ ഏഴിനാണ് സഞ്ചാരം ആരംഭിക്കുക.
6.30ന് ടിപ്പു സുൽത്താൻ കോട്ടയിൽ ഉദ്ഘാടനം നടക്കും. തുടർന്ന് ജൈനക്ഷേത്രം, പൈതൃക മ്യൂസിയം, കുഞ്ചൻ സ്മാരകം എന്നിവ സന്ദർശിക്കും. വരിക്കാശ്ശേരി മനയിലെ വിഭവ സമൃദ്ധമായ സദ്യയും പാലക്കാടൻ തനത് കലകളുടെ പ്രദർശനവും യാത്രയുടെ ഭാഗമാണ്.
250 പേരെ പങ്കെടുപ്പിച്ചാണ് പൈതൃക യാത്ര നടത്തുന്നത്. ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ജില്ലയിൽ ഇതുവരെ 271 യാത്രകളാണ് നടത്തിയത്.