rajan
കുലുക്കല്ലൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കുന്നു.

ചെർപ്പുളശ്ശേരി: റവന്യൂ വകുപ്പിനെ പൂർണമായും ഡിജിറ്റലാക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കുലുക്കല്ലരിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിന്റെ കവാടം വില്ലേജ് ഓഫീസുകളാണ്. വില്ലേജ് ഓഫീസുകളുടെ ശാക്തീകരണത്തിലൂടെ മാത്രമേ വകുപ്പിന്റെ പ്രവർത്തനങ്ങളെ ജനകീയമായും സുതാര്യമായും മുന്നോട്ട് കൊണ്ടുപോകാനാവൂ. ഇതിനാവശ്യമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിവരുന്നത്.
ഡിജിറ്റൽ സർവേ പൂർത്തിയാകുതോടെ റവന്യൂ വകുപ്പിലെ സേവനങ്ങൾ എളുപ്പത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യാനാവും. ഡിജിറ്റൽ റീസർവ്വയുടെ ഭാഗമായി ഇന്റർഗ്രേറ്റൽ പോർട്ടൽ തയ്യാറാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

മുഹമ്മദ് മുഹസിൻ എം.എൽ.എ. അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ മൃൺമയീ ജോഷി, ഒറ്റപ്പാലം സബ് കളക്ടർ ഡി.ധർമലശ്രീ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രമണി, വൈസ് പ്രസിഡന്റ് ടി.കെ.ഇസ്ഹാക്ക് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് വിളയൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.