
വടക്കഞ്ചേരി: തൊഴിലാളി കൂട്ടായ്മയിൽ കനാലുകൾ വൃത്തിയാക്കി. രണ്ടാം വിളയ്ക്ക് കർഷകർക്ക് കനാൽ വെള്ളം ലഭ്യമാക്കുന്നതിനായാണ് തൊഴിലാളികൾ ഒത്തുചേർന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും കർഷക സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു സേവനമായി കനാലുകൾ വൃത്തിയാക്കിയത്. വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ വൃത്തിയാക്കി. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പ്രഭാകരൻ അദ്ധ്യക്ഷനായി. ടി.കണ്ണൻ, സി.തമ്പു, എം.കെ.സുരേന്ദ്രൻ, അനിതപോൾസൺ എന്നിവർ നേതൃത്വം നൽകി.