ഒറ്റപ്പാലം: കലോത്സവത്തിലെ കഥകളി വേദിയിൽ നിറഞ്ഞാടിയ പ്രതിഭകളിൽ മിക്കവരും കലാമണ്ഡലം വെങ്കിടകൃഷ്ണന്റെ ശിഷ്യർ. അര ഡസൻ ശിഷ്യരുമായിട്ടാണ് വെങ്കിടകൃഷ്ണൻ കലോത്സവത്തിനെത്തിയത്. അഞ്ച് പെൺകുട്ടികളും ഒരാൺകുട്ടിയും ഇദ്ദേഹത്തിന്റെ ശിഷ്യരായി കഥകളിയിൽ മാറ്റുരയ്ക്കുന്നു. പാലക്കാട് കല്ലേക്കുളങ്ങര സ്വദേശിയാണ് വെങ്കിടകൃഷ്ണൻ. കഥകളി രംഗത്ത് പുതുതലമുറയിലെ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കുകയാണ് അദ്ദേഹം.