tabala
സ​ച്ചി​ൽ​ ​ബെ​ൻ​ ​വെ​ട്ട​ത്ത് ശിഷ്യരായ ശ്രീഹരിക്കും സിദ്ധാർത്ഥിനുമൊപ്പം.

ഒറ്റപ്പാലം: കലോത്സവത്തിലെ തബല മത്സരവേദിയിൽ രണ്ടുശിഷ്യർ ഒന്നാംസ്ഥാനം നേടിയതിന്റെ അഭിമാനത്തിലാണ് ഗുരുവായ പട്ടാമ്പി സ്വദേശി സച്ചിൽ ബെൻ വെട്ടത്ത്. ഹൈസ്കൂൾ വിഭാഗം തബലയിൽ പട്ടാമ്പി സി.ജി.എം എച്ച്.എസ്.എസിലെ ശ്രീഹരി ആർ.ബാബുവാണ് ഒന്നാംസ്ഥാനം ഗുരുവിന് സമ്മാനമായി സമർപ്പിച്ചത്. എച്ച്.എസ്.എസ് വിഭാഗത്തിൽ ചാലിശ്ശേരി ജി.എച്ച്.എസ്.എസിലെ സിദ്ധാർത്ഥ് കൃഷ്ണനും ഒന്നാംസ്ഥാനം നേടി. തബലയിൽ സംസ്ഥാന കലോത്സവ വേദിയിൽ തിളങ്ങിയ പ്രതിഭയാണ് ഫിസിയോ തെറാപ്പിസ്റ്റ് കൂടിയായ സച്ചിൽ ബെൻ.