
ഒറ്റപ്പാലം: എച്ച്.എസ് വിഭാഗം ചെണ്ടമേളത്തിൽ അപാകത ചൂണ്ടിക്കാട്ടി വിധികർത്താക്കളെ തടഞ്ഞു. ജയിച്ച ടീമിന് കൂടുതൽ സമയം അനുവദിച്ചു, വിധികർത്താക്കൾ ബൈലോ ലംഘിച്ചു തുടങ്ങി ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. രാത്രി 8.30ഓടെ ചെണ്ട മേളം നടന്ന ജി.വി.എച്ച്.എസ്.എസിലാണ് (ഡഫ് സ്കൂൾ) സംഭവം.
അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പരിശീലകരും ചേർന്ന് വിധികർത്താക്കളെ ഉള്ളിലാക്കി ഗേറ്റ് അടച്ചിടുകയായിരുന്നു. സംഘാടകരെത്തിയാണ് ഇവരെ മോചിപ്പിച്ചത്. നാലോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വിധി നിർണ്ണയത്തിൽ പരാതി. 11 ടീമാണ് മത്സരത്തിൽ പങ്കെടുത്തത്. വേദി അറിയാതെ പലരും കുടുങ്ങി. വേദിയിൽ വെളിച്ചമില്ലാത്തതും പ്രശ്നമായി.