t

ഒറ്റപ്പാലം: കലോത്സവത്തിലെ പഞ്ചവാദ്യ വേദിയിൽ കുത്തക നിലനിറുത്തി പെരിങ്ങോട് സ്‌കൂൾ. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടി. 35 വർഷം തുടർച്ചയായി പെരിങ്ങോടിന്റെ ആധിപത്യം കൊട്ടിക്കയറിയ കലോത്സവ വേദിയിൽ ഒരിക്കൽ കൂടി വിജയ കിരീടം ചൂടുകയാണ് ആറാം തമ്പുരാന്റെ മണ്ണിലെ ഈ വാദ്യസംഘം.