 
ചിറ്റൂർ: നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് സംസ്ഥാനതല ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനവും രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ശ്വാസകോശ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിൽ നാഷണൽ പൾ മനോളജി ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ ഡോ.കെ.ജ്യോത്സ്നയെ മന്ത്രി കെ.കൃഷ്ണൻകുട്ടി അനുമോദിച്ചു. കന്നിമാരി മുളളന്തോട് വീട്ടിലെ ജ്യോത്സ്ന കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. ഭർത്താവ് ഡോ.ആദർശ് കോയമ്പത്തൂർ കെ.ജി. ഹോസ്പിറ്റലിൽ ബിരുദാനന്തര വിദ്യാർത്ഥിയാണ്.
ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ്, ജനതാദൾ (എസ്) മണ്ഡലം പ്രസിഡന്റ് കെ.ചെന്താമര, സെക്രട്ടറി വിനോദ് ബാബു, കെ.സുരേഷ്, ഷാജി മുള്ളൻത്തോട് പങ്കെടുത്തു.