 
ഒറ്റപ്പാലം: ജില്ലാ കലോത്സവം എച്ച്.എസ്.എസ് ശാസ്ത്രീയ സംഗീതത്തിൽ കെ.എസ്.ഭവപ്രിയ നേടിയ ഒന്നാം സ്ഥാനം സമർപ്പിച്ചത് ഗുരുവും പിതാവുമായ വെള്ളിനേഴി സുബ്രഹ്മണ്യന്. ജ്യേഷ്ഠൻ ഭരദ്വാജ് സുബ്രഹ്മണ്യൻ ശാസ്ത്രീയ സംഗീതത്തിൽ പ്രചോദനവും വഴികാട്ടിയുമാണെന്ന് ഭവപ്രിയ പറയുന്നു.
ഇതേയിനത്തിൽ 2016ലെ ജില്ലാ കലോത്സവത്തിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. സംഗീതവഴിയിൽ അച്ഛനും ജ്യേഷ്ഠനും പിന്നാലെ സഞ്ചരിക്കുകയാണ് ഭവപ്രിയ. സംസ്ഥാന കലോത്സവത്തിൽ അഞ്ചുതവണ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാംസ്ഥാനം നേടിയ ഭരദ്വാജിനൊപ്പം കച്ചേരി വേദിയിലും ഭവപ്രിയ കാലെടുത്തു വെച്ചു.