ഒറ്റപ്പാലം: നൃത്തവേദികളിലെ നിറസാന്നിധ്യമായ പുത്തൂർ പ്രമോദ് ദാസിന് ശിഷ്യരുടെ നേട്ടത്തിനൊപ്പം അഭിമാനിക്കാൻ മകൾ അമേയയുടെ വിജയവും. യു.പി വിഭാഗം ഭാരതനാട്യത്തിലാണ് അമേയ ഒന്നാംസ്ഥാനം നേടിയത്.
മൂന്നുവയസ് മുതൽ പ്രമോദ് ദാസിന് കീഴിലാണ് മകളുടെ പഠനം. മറ്റ് കുട്ടികളുടെ പഠനശേഷം രാത്രി വൈകിയാണ് അമേയയുടെ പരിശീലനം. അമ്മ വീണ ചന്ദ്രനോപ്പമാണ് വേദിയിലെത്തിയത്. ഒലവക്കോട് സെന്റ് തോമസ് സ്കൂൾ ആറാംക്ലാസ് വിദ്യാർത്ഥിയായ അമേയ ആദ്യമായാണ് ജില്ലാതലത്തിൽ വിജയിക്കുന്നത്. വിവിധ സബ് ജില്ലകളിൽ നിന്നായി പ്രമോദ് ദാസിന്റെ 30ഓളം ശിഷ്യർ കുച്ചിപ്പുടി, ഭാരതനാട്യം മത്സരങ്ങളിൽ മാറ്റുരച്ചു.