shakkir
പേപ്പർ വിത്തുപേനയുമായി കലോത്സവ വേദിയിലെത്തിയ മുഹമ്മദ് ഷാക്കിർ.

ഒറ്റപ്പാലം: വിത്തുപേനയുമായി കലോത്സവ വേദിയിലെത്തിയ ഈസ്റ്റ് ഒറ്റപ്പാലം പള്ളിത്താഴത്ത് മുഹമ്മദ് ഷാക്കിറിന് (32) വിദ്യാർത്ഥികളുടെ പൂർണ്ണപിന്തുണ. പോളിയോ ബാധിച്ച് തളർന്ന കാലുകളും ശരീരവുമായി മുഹമ്മദ് ഷക്കിർ ഉപജീവന വഴി തേടുന്നത് വിത്തുപേന വില്പനയിലൂടെയാണ്.

ഇന്നലെ 100 പേനയുമായി വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെയാണ് ഷാക്കിർ തന്റെ മുചക്ര വണ്ടിയുമായി കലോത്സവ വേദിയിലെത്തിയത്. എന്നാൽ പ്രതീക്ഷ തെറ്റിച്ച വില്പന നടന്നു. പത്തുരൂപയുടെ വിത്തുപേന വാങ്ങി കുട്ടിക്കൂട്ടം അനുഭാവം കാട്ടി. നിമിഷങ്ങൾക്കകം പേനകളെല്ലാം വിറ്റുപോയതോടെ വീണ്ടും 100 പേനയുമായി വരേണ്ടി വന്നു.

പേന നിർമ്മാണത്തിൽ ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുന്ന ഒറ്റപ്പാലം സ്വദേശി ശിവമണി ഷാക്കിറിന് സഹായവുമായി ഒപ്പമുണ്ടായിരുന്നു.