 
ഒറ്റപ്പാലം: യു.പി വിഭാഗം പദ്യംചൊല്ലൽ, ശാസ്ത്രീയ സംഗീതം എന്നീ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനം നേടി ഫ്ളവേഴ്സ് ടോപ് സിംഗർ കുട്ടിതാരം തീർത്ഥ സുഭാഷ്. നാലാം വയസുമുതൽ സംഗീതം അഭ്യസിച്ച തീർത്ഥ ടോപ് സിംഗർ സീസൺ രണ്ടിലാണ് പങ്കെടുത്തത്. കുണ്ടൂർകുന്ന് വി.പി.എ യു.പി.എസ് വിദ്യാർത്ഥിയായ തീർത്ഥയുടെ അച്ഛൻ സുഭാഷ് നെല്ലിക്കുന്ന് എച്ച്.എസ്.എസിലെ പ്ലസ് ടു കോമേഴ്സ് അദ്ധ്യാപകനാണ്. അമ്മ: ശൈലജ.