ഒറ്റപ്പാലം: ജില്ലാ കലോത്സവ വേദിക്ക് തിരഞ്ഞെടുത്ത റസ്റ്റ് ഹൗസ് കെട്ടിടം അമ്പതിലേറെ മലയാള സിനിമകളിൽ പൊലീസ് സ്റ്റേഷനായി ചിത്രീകരിച്ച ഇടമാണ്. ഇതിനോട് ചേർന്നൊരുക്കിയ വേദിയിൽ അരങ്ങേറിയ യു.പി വിഭാഗം നാടക മത്സരത്തിലും പൊലീസ് സ്റ്റേഷൻ പശ്ചാത്തലം കടന്നുവന്നത് യാദൃശ്ചികം. റസ്റ്റ് ഹൗസിലെ വേദി വേറിട്ട അനുഭവമായിരുന്നെന്ന് കാഴ്ചക്കാരും കലാപ്രതിഭകളും പറഞ്ഞു.