ഒറ്റപ്പാലം: വനമിത്ര പുരസ്കാര ജേതാവും സന്നദ്ധ പ്രവർത്തകനുമായ പട്ടാമ്പി ഇടിയത്ത് മോഹൻദാസ് കലോത്സവ വേദിയിൽ സേവനം കലയാക്കി. കാണികൾ ഉപേക്ഷിച്ച മാസ്കും മറ്റു മാലിന്യങ്ങളും പെറുക്കി ബക്കറ്റിലാക്കി രാവിലെ മുതൽ വൈകിട്ട് വരെ കലോത്സവ വേദികളിൽ ശുചീകരണം നടത്തി. കൂടാതെ മത്സര വിജയികൾക്ക് വൃക്ഷ തൈകൾ സമ്മാനമായി നൽകാനും അദ്ദേഹം മറന്നില്ല.